Sponsered link




ശക്തമായ സന്ദേശവുമായി രോഹിത് ശർമ്മയുടെ ടെൻ ഇയേഴ്‌സ് ചാലെഞ്ച്




സോഷ്യൽ മീഡിയയിൽ ഓളമായ ടെൻ ഇയേഴ്‌സ് ചാലെഞ്ചിൽ രോഹിത് ശർമ്മ ശക്തമായ സന്ദേശവുമായി രംഗത്തെത്തി. അദ്ദേഹത്തിന്റെ  ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ ചാലെഞ്ചിൽ പങ്കാളിയായത്. എല്ലാവരും തങ്ങളുടെ 2009 ലെയും 2019 ലെയും  വ്യത്യസ്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാൽ രോഹിത് ഇതിൽ നിന്നും വ്യത്യസ്തമായാണ് ചിത്രം പോസ്റ്റ് ചെയ്തത്. കടലിനടിയിൽ രൂപപെടുന്ന പവിഴപുറ്റുകളുടെ പത്തു വർഷങ്ങളുടെ മാറ്റമാണ് ചിത്രത്തിൽ കാണിച്ചിട്ടുള്ളത്. പ്രകൃതിയോടുള്ള ആവലാതി വ്യക്തമാക്കിയാണ് അദ്ദേഹത്തിന്റെ അടിക്കുറിപ്പും. 

"The only #10YearChallenge we should be worried about."

അദ്ദേഹത്തിന്റെ ട്വീറ്റ്.