INDvsAUS
കൗതുകം നിറഞ്ഞ റെക്കോർഡിടാൻ ജഡ്ഡു; എതിരാളികൾ കപിലും, സച്ചിനും.
വെറും പത്തു റൺസ് അകലെയാണ് ജഡേജ, അതും സച്ചിനും കപിൽ ദേവിനുമൊപ്പം ചേരാൻ. നാളെ നടക്കുന്ന ഏകദിന മത്സരത്തിൽ പത്തു റൺസ് എടുത്താൽ 150 വിക്കറ്റും 2000 റൺസും നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാകും ജഡേജ.
നിലവിൽ 1990 റൺസും 171 വിക്കറ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
സച്ചിൻ 463 മത്സരങ്ങളിൽ നിന്ന് 18426 റൺസും, 154 വിക്കറ്റും എടുത്തു. കപിൽ ദേവ് ആവട്ടെ, 253 വിക്കറ്റും, 3784 റൺസും എടുത്തിട്ടുണ്ട്. വേറെ ഒരു ഇന്ത്യൻ താരവും ഈ റെക്കോർഡ് നേടിയിട്ടില്ല. ഈ വരുന്ന മത്സരത്തിൽ അവർക്ക് ഒപ്പം എത്താൻ കഴിയുമെന്നാണ് കരുതുന്നത്.
മെൽബനിൽ നാളെയാണ് മൂന്നാമത്തെയും, അവസാനത്തെയും മത്സരം. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു 1-1 സമനിലയിലാണ്.
