Sponsered link




35-3 ൽ നിന്നും 35 ഓൾ ഔട്ട്. മധ്യ പ്രദേശ് രഞ്ജി ട്രോഫിയിൽ നിന്നും പുറത്തായി.

26 പന്തുകൾക്കുളിൽ ബാക്കി വന്ന 6 വിക്കറ്റുകൾ നഷ്ടമായി, ഒരാൾ പരിക്ക് കാരണം കളിച്ചതുമില്ല. ആന്ധ്രാ പ്രദേശിനെതിരെ നടന്ന എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിലാണ് മധ്യ പ്രദേശ് തകർന്നടിഞ്ഞത്. 

ആന്ധ്ര 307 റൺസിന് ജയിക്കുകയും, മധ്യ പ്രദേശ് പുറത്താവുകയും ചെയ്തു.

343 വിജയ ലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ്, അവസാന ഏഴ് ബാറ്റ്സ്മെൻമാർ പൂജ്യത്തിനു പുറത്തായി. ആര്യമാൻ ബിർള (12), യാഷ് ഡുബേ (16) എന്നിവരാണ് രണ്ടക്കം കണ്ടത്. കെവി ശശിക്കാന്ത് 6/18, വിജയകുമാർ 3/17 എന്നിവർ തിളങ്ങി.

സ്കോർ: മധ്യപ്രദേശ്- 91 & 35
                   ആന്ധ്ര: 132 & 301