INDvsAUS
രോഹിതിന് സെഞ്ചുറി; ദാദയുടെ റെക്കോർഡിനൊപ്പം. ഇന്ത്യക്ക് 34 റൺസിന്റെ തോൽവി
289 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം വളരെ പരിതാപകരമായിരുന്നു.
വെറും നാല് റൺസ് എടുത്തപ്പോഴേക്കും മൂന്നു പേർ ഡ്രസിങ് റൂമിൽ എത്തിയിരുന്നു.
കോഹ്ലിയെയും റായിഡുവിനേയും റിച്ചാർഡ്സൻ പറഞ്ഞയച്ചു. ധവാൻ ആവട്ടെ സ്വർണ്ണ താറാവായി മടങ്ങി. പിന്നീട് വന്ന ധോണിയും, ഓപ്പണർ ആയ രോഹിതും ചേർന്ന് പതുക്കെ സ്കോർ ചലിപ്പിച്ചു. ഹിറ്റ്മാൻ ഇടക്കൊക്കെ പന്ത് അതിർത്തി കടത്തി.
ധോണി ആദ്യ റൺ എടുത്തപ്പോൾ തന്നെ ഏകദിനത്തിൽ പതിനായിരം റൺസ് പിന്നിട്ടു. 96 പന്തിൽ 51 റൺസ് എടുത്തു അംപയറുടെ തെറ്റായ തീരുമാനത്തിൽ പുറത്താകുമ്പോൾ നാലാം വിക്കറ്റിൽ 137 റൺസ് കൂട്ടി ചേർത്തു, വലിയ നാണക്കേടിൽ നിന്നും ഒഴിവാക്കിയിരുന്നു.
രോഹിത് തന്റെ 22ആം സെഞ്ചുറി പൂർത്തിയാക്കി,
110 പന്തുകളിൽ നിന്നും. മുൻ ഇന്ത്യൻ നായകൻ ഗാംഗുലിയുടെ സെഞ്ചുറിയും 22 ആണ്. കൂടാതെ മുൻ ശ്രീലങ്കൻ താരം ദിൽശന്റെ സമ്പാദ്യവും 22 ആണ്. രോഹിത്, ഓസ്‌ട്രേലിയൻ മണ്ണിൽ അടിക്കുന്ന നാലാമത്തെ സെഞ്ചുറിയും, ഓസ്‌ട്രേലിയക്കെതിരെ നേടുന്ന ഏഴാമത്തെയും സെഞ്ചുറിയാണ്. 129 പന്തിൽ 10 ഫോറും 6 സിക്സറുകളും ഉൾപ്പടെ 133 റൺസ് എടുത്ത് പുറത്താകുമ്പോൾ, ഇന്ത്യക്ക് ഒരു വിജയ പ്രതീക്ഷയും ഇല്ലായിരുന്നു. അപ്പോൾ 45.4 ഓവറിൽ 221 റൺസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഓസ്‌ട്രേലിയക്ക് വേണ്ടി റിച്ചാർഡ്സൻ 4 വിക്കറ്റുകൾ എടുത്തു.
സ്കോർ:
ഓസ്‌ട്രേലിയ: 288/5
ഹാൻഡ്സ്കോംമ്പ്: 73(61)
ഷമി: 3/46
ഇന്ത്യ: 254/9
രോഹിത്: 133(129)
റിച്ചാർഡ്സൻ: 4/26

