ന്യൂസീലാന്റിനെതിരെ കൂടുതൽ റൺസ് നേടിയ അഞ്ചു ഇന്ത്യൻ കളിക്കാർ

Sponsered link




ന്യൂസീലാന്റിനെതിരെ കൂടുതൽ റൺസ് നേടിയ അഞ്ചു ഇന്ത്യൻ കളിക്കാർ

ഇന്ത്യയും ന്യൂസീലന്റും തമ്മിലുള്ള ആദ്യ ഏകദിന മത്സരം നാളെ നടക്കാനിരിക്കെ, ഇന്ത്യക്കാർ ന്യൂസീലാന്റിനെതിരെ നേടിയ റൺസ് എത്രയാണെന്ന് നോക്കാം. അഞ്ചു ഏകടിങ്ങളും, 3 ട്വന്റി ട്വന്റി മത്സരങ്ങളുമാണ് ഉള്ളത്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏകദിന പരമ്പര എന്ന സവിശേഷതയുമുണ്ട്.

ഏറ്റവും കൂടുതൽ റൺസ് എടുത്തത് ആരൊക്കെയാണെന്ന് നോക്കാം:

#5: സൗരവ് ഗാംഗുലി

ഇന്ത്യൻ മുൻ നായകൻ ഗാംഗുലി 32 മത്സരങ്ങളിൽ നിന്ന് 1079 റൺസ് നേടിയത് മൂന്നു സെഞ്ചുറിയും ആറു അർദ്ധ സെഞ്ചുറിയും കൂടിയാണ്.

#4. മുഹമ്മദ് അസ്ഹറുദ്ധീൻ:

ഇന്ത്യക്ക് വേണ്ടി 334 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച അദ്ദേഹം, 40 മത്സരങ്ങളിൽ നിന്നും 1118 റൺസ് എടുത്തിട്ടുണ്ട്. ഒരു സെഞ്ചുറിയും 7 അർദ്ധ സെഞ്ചുറിയും ഉൾപ്പെടും.

#3.വിരാട് കോഹ്‌ലി:

ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയാണ് മൂന്നാമൻ. ഈ പരമ്പരയോടെ രണ്ടാം സ്ഥാനത്തേക്ക് അദ്ദേഹമെത്തും. നിലവിൽ, 19 മത്സരങ്ങളിൽ നിന്നും1154 റൺസ് എടുത്തിട്ടുണ്ട്. 5 ശതകങ്ങളും, ആറു അർദ്ധ ശതകങ്ങളും ഉണ്ട്.

#2. വീരേന്ദർ സെവാഗ്:

ഇന്ത്യക്ക് വേണ്ടി മികച്ച തുടക്കങ്ങൾ നൽകിയ സെവാഗ് , 6 സെഞ്ചുറിയും അതിൽ പകുതി അർദ്ധ സെഞ്ചുറിയും ഉൾപ്പടെ 23 മത്സരങ്ങളിൽ നിന്നും 1157 റൺസ് എടുത്തു. 

#1.സച്ചിൻ ടെണ്ടുൽക്കർ:

ന്യൂസീലന്റിനതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയത് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിനാണ്. 42 മത്സരങ്ങളിൽ നിന്നും 5 സെഞ്ചുറിയും എട്ട് അർദ്ധ സെഞ്ചുറിയും ഉൾപ്പടെ 1750 റൺസാണ് അദ്ദേഹം അടിച്ചു കൂട്ടിയത്.