INDvsAUS
എന്നാലും പന്തിനെങ്കിലും ഡബിൾ അടിക്കാമായിരുന്നു..!
നന്നായി ബാറ്റ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഡിക്ലയർ ചെയ്യുന്നത് എന്ത് കഷ്ടമാണ്.
41 റൺസ് അകലെ, അതും 84 സ്‌ട്രൈക്ക് റേറ്റിൽ കളിക്കുമ്പോൾ. അത് മാത്രമോ, ഇന്ത്യക്ക് കളി തീർക്കേണ്ട ഒരു ആവശ്യവുമില്ല. പരമ്പര നേടാൻ വെറും സമനില മാത്രം മതി. അത് കൊണ്ട് തന്നെ അല്പ്പം കൂടി സമയം എടുത്തു വേണം കളിക്കാൻ. എന്നിരുന്നാലും, ഓസ്ട്രേലിയൻ മണ്ണിൽ സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ആണ് പന്ത്.
193 റൺസ് എടുത്ത് പൂജാര ലയെന് വിക്കറ്റ് നൽകി മടങ്ങി. 81 റൺസ് എടുത്ത ജഡേജ പുറത്തായപ്പോൾ ആണ് കോഹ്ലി ടീമിനെ തിരികെ വിളിച്ചത്.