Sponsered link




വ്യക്തികത സ്കോർ എത്രയാണെന്ന് നോക്കാതെ കളിക്കുന്ന ഒരെയൊരാൾ..!





അതാരാണ്?? സ്വന്തം സ്കോർ എത്രയെന്ന് നോക്കാതെ കളിക്കുന്ന ഒരാളുണ്ട്. അതും ഇന്ത്യൻ ടീമിൽ..

നാലാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ടോസ്സ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ കളി നിർത്തുമ്പോൾ 303/4 എന്ന നിലയിലാണ്.

രാഹുൽ എന്നത്തെയും പോലെ ഇന്നും നിരാശപ്പെടുത്തി. വെറും ഒൻപത് റൺസ് എടുത്ത് നേരത്തെ പോയി റെസ്റ്റ് എടുത്തു. മയന്ത് അഗർവാൾ ആവട്ടെ നന്നായി ബാറ്റ് ചെയ്തു. പക്ഷെ അമിതാവേഷത്തിൽ രണ്ടാമത്തെ സിക്സർ പായിക്കാനുള്ള ശ്രമത്തിൽ ലയണിനോട് തോറ്റ്, സ്റ്റർക്കിന്‌ പിടി നൽകി മടങ്ങി.അതും കന്നി സെഞ്ചുറിക്ക് തൊട്ടടൂത്ത്. 77 റൺസ് ആയിരുന്നു സമ്പാദ്യം.
ക്യാപ്റ്റൻ ആവട്ടെ, 23 റൺസ് എടുത്തു പെയ്‌നിന് വിക്കറ്റ് നൽകി മടങ്ങി, രഹാനെയും ക്യാപ്റ്റന്റെ പാത പിന്തുടർന്ന് 18 റൺസെടുത്തു കുളിക്കാൻ കേറി.
പറഞ്ഞു വന്നത്, ശാന്തമായ പൂജാരയെ കുറിച്ചാണ്. മതിൽ എന്നൊക്കെ പറഞ്ഞാൽ ഇതാണ് മതിൽ. വനിതാ മതിൽ വരെ മാറി നിൽക്കും. സ്വന്തം സ്കോർ എത്രയെന്ന് നോക്കാതെ ബാറ്റ് വീശുന്നു. ക്രിക്കറ്റ് ദൈവങ്ങൾ പോലും മുട്ടിടിക്കുന്ന നേർവസ് നയൻറ്റീസിൽ വളരെ കൂൾ ആയി നൂറിലേക്ക് ഒരു ബൗണ്ടറി പായിച്ചു ഈ സീരീസിലെ മൂന്നാം സെഞ്ചുറി പൂർത്തിയാക്കി.

കൂടെ സമ്മർദ്ദം ഒട്ടുമില്ലാത്ത വിഹാരിയും(38), പൂജാര 128*.

2-1 ന് മുന്നിൽ നിൽക്കുന്ന ഇന്ത്യക്ക് തോൽക്കാതിരുന്നാൽ ആദ്യ ടെസ്റ്റ് സീരീസ് സ്വന്തമാക്കാം.

സ്കോർകാർഡ്:
രാഹുൽ: 9
അഗർവാൾ : 77
കോഹ്ലി: 23
രഹാനെ : 18
പൂജാര : 130*
വിഹാരി 39*