Sponsered link




IPL 2019: പ്രീതിയുടെ പുതിയ നായകൻ ആര്?



2014 ന് ശേഷം പഞ്ചാബ് ഒരു പ്ലേ ഓഫില് പോലും കളിച്ചിട്ടില്ല. അന്ന് ബെയിലിയുടെ നേതൃത്വത്തിൽ ഫൈനൽ വരെ എത്തിയെങ്കിലും, കൊൽക്കത്തയോട് തോറ്റു രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു.കഴിഞ്ഞ സീസൺ നിരാശപ്പെടുത്തിയെങ്കിലും പുതിയൊരു നായകനെ തേടുകയാണ് പഞ്ചാബ്.

കഴിഞ്ഞ സീസണിൽ അശ്വിൻ ആയിരുന്നു ക്യാപ്റ്റൻ. ആദ്യ കുറച്ചു മത്സര ങ്ങൾ പ്രതീക്ഷ തന്നെങ്കിലും പ്ലേ ഓഫ്‌ കാണാൻ സാധിച്ചില്ല. ക്യാപ്റ്റൻ ആവാൻ സാധ്യത ഉള്ള കുറച്ച് പേർ ഇവരൊക്കെയാണ്:



1.കരുണ് നായർ
2.KL രാഹുൽ
3.മന്ദീപ്‌ സിംഗ്
4.ഹെൻദ്രിക്‌സ്

കരുണ് നായർ അവസാന സീസണിൽ ഡൽഹിയെ നയിച്ചിരുന്നെങ്കിലും അത്രക്ക് നിലവാരം പുലർത്താൻ സാധിച്ചില്ല. രാഹുൽ ആയാൽ ഓപ്പണർ എന്ന നിലയിൽ തിളങ്ങാൻ ചെറിയ സമ്മർദ്ദം കാണും. ബിബിഎൽ സിഡ്‌നി സിക്സേഴ്‌സ് ക്യാപ്റ്റൻ ആണ് ഹെദ്രിക്യുഎസ്. പക്ഷെ IPL ട്രെൻഡ് ഇന്ത്യൻ ക്യാപ്റ്റൻ ആണ്. അതു കൊണ്ട് കൂടുതൽ സാധ്യത മന്ദീപിന് ആണ്. പഞ്ചാബ് രഞ്ജി ടീമിനെ നയിച്ച അദ്ദേഹം, അണ്ടർ 19 2010 ലെ വൈസ് ക്യാപ്റ്റൻ കൂടി ആയിരുന്നു. 2012 എമർജിങ് പ്ലേയർ കൂടി ആയിരുന്നു മന്ദീപ്‌.