IPL2019
IPL 2019: ഈ സീസൺ ഇന്ത്യക്ക് പുറത്തേക്കോ??
ഈ വർഷം ലോക് സഭ തെരെഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് സുരക്ഷാ കാരണങ്ങളാൽ ഇന്ത്യക്ക് പുറത്ത് നടക്കാൻ സാധ്യത. മൂന്നു സ്ഥലങ്ങളാണ് ബി സി സി ഐ യുടെ പരിഗണനയിൽ ഉള്ളത്:
കഴിഞ്ഞ മീറ്റിങ്ങിൽ തീരുമാനം ഒന്നും ആയില്ലെങ്കിലും ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്. രണ്ടു തവണ ഐ പി ൽ ഇന്ത്യക്ക് പുറത്ത് വെച്ച് നടന്നിട്ടുണ്ട്. 2009 ൽ സൗത്ത് ആഫ്രിക്കയിലും, 2014 ൽ പകുതി മത്സരങ്ങൾ യു എ യിലും.
എന്നാൽ, ബ്രോഡ്കാസ്റ്റേഴ്സും ടീമുകളും ഈ തീരുമാനത്തെ എതിർത്തിട്ടുണ്ട്.മത്സരങ്ങൾക്ക് കിട്ടുന്ന വരുമാനം തന്നെയാണ് മുഖ്യ കാരണം. ലോക് സഭ തെരെഞെടുപ്പിന് പുറമെ ലോകകപ്പും നടക്കുന്നതിനാൽ 15 ദിവസമെങ്കിലും മുന്നേ ഐപിഎൽ തീർക്കേണ്ടതുണ്ട്. ബി സി സി ഐ പരിഗണിക്കുന്ന വേദികൾ ഇവയാണ്:
1. സൗത്ത് ആഫ്രിക്ക
2. ഇംഗ്ലണ്ട്
3.യു എ ഇ
