Sponsered link




സ്മിത്തും വാർണറും ഐ പി എൽ ടീമുകളെ നയിക്കില്ല



ആസ്‌ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തും, ഡേവിഡ് വാർണറും തിരിച്ചു വരാൻ ഒരുങ്ങുകയാണ്.

കഴിഞ്ഞ സീസൺ ഇവർക്ക് രണ്ട് പേർക്കും നഷ്ടമായിരുന്നു. ബോളിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ പന്ത്രണ്ട് മാസത്തെ വിലക്ക് നേരിടുന്നവരാണ്. 

കഴിഞ്ഞ സീസണിൽ എന്ത് സംഭവിച്ചു?
ബോളിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ വിലക്ക് നേരിട്ട ഇരുവരും ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. അതും ബി സി സി ഐയുടെ തീരുമാനം വരുന്നതിനു മുമ്പ് തന്നെ. വില്യംസണ് ആണ് സണ്റൈസേഴ്സ് ക്യാപ്റ്റൻ. രഹാനെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമാണ്.

ബി സി സി ഐ ക്രിക്കറ്റ് ഓസ്‌ട്രേലിയ (CA) യുടെ തീരുമാനത്തെ പിൻതുടരും:

സ്മിത്ത് ദേശീയ ടീമിനെ നയിക്കാൻ വിലക്കുണ്ട്. രണ്ടു വർഷത്തേക്കാണ് വിലക്ക്. 2020 ൽ മാത്രമേ വിലക്ക് നീങ്ങുകയുള്ളൂ. അത് കൊണ്ട് തന്നെ ബി  സി സി ഐ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം മറി കടക്കാൻ സാധ്യത ഇല്ല.

IPL 2019: ഇരുവരും എല്ലാ മത്സരങ്ങളും കളിക്കില്ല.

വിലക്ക് മാർച്ചിൽ അവസാനിക്കാത്തത് കൊണ്ട് ആദ്യ മത്സരങ്ങൾ നഷ്ടമാവും. ഏപ്രിൽ അവസാനം ക്രിക്കറ്റ് ലോക കപ്പിന് വേണ്ടി ടീമിനൊപ്പം ചേരും.