IPL2019
ദേശീയ ടീമിൽ ഉണ്ടായിട്ടും ഇതു വരെ ഐ പി എൽ കളിക്കാത്ത 5 താരങ്ങൾ; മൂന്നും ഇംഗ്ലണ്ടിൽ നിന്ന്!
2008 ൽ തുടങ്ങിയ ഐ പി എൽ പല കളിക്കാരെയും ദേശീയ ടീമിൽ തിരിച്ചു വിളിക്കാൻ പ്രേരിപ്പിചിട്ടുണ്ടെങ്കിലും, പ്രമുഖരായ അഞ്ചു കളിക്കാർ ഇത് വരെ ഐ പി എൽ കളിക്കാത്തവരാണ്. അവർ ആരൊക്കെയാണെന്ന് നോക്കാം:
1.ഡാരൻ ബ്രാവോ
ബ്രയാൻ ലാറ രണ്ടാമൻ എന്ന് വരെ ഒരു കാലത്തു അദ്ദേഹം അറിയപെട്ടിരുന്നു. പക്ഷെ ഈ വെസ്റ്റ് ഇൻഡീസ് താരം ഒരു ഐ പി എൽ മത്സരം പോലും കളിച്ചിട്ടില്ല. 2012 ൽ ഡെക്കാൻ ചാർജേഴ്‌സ് താരമായിരുന്നെങ്കിലും ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് സീരീസ് കാരണം കളിക്കാൻ സാധിച്ചില്ല.
2.കെവിൻ ഒബ്രിയൻ
2011 ലോക കപ്പിൽ സെഞ്ചുറി നേടി ഇംഗ്ലണ്ടിനെ പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്ത കെവിൻ 173 മത്സരങ്ങളിൽ നിന്ന് 130.33 സ്‌ട്രൈക്ക് റേറ്റിൽ 2744 റൺസ് നേടിയിട്ടുണ്ട്.
3.ജെയിംസ് ആൻഡേഴ്‌സൺ
ഇംഗ്ലണ്ട് സൂപ്പർ സ്റ്റാർ ബൗളെറും ഇത് വരെ ഐ പി എൽ മാച്ച് കളിച്ചിട്ടില്ല. ഇംഗ്ലണ്ടിന് വേണ്ടി ഏകദിനത്തിൽ 544 വിക്കറ്റും ടെസ്റ്റിൽ 269 വിക്കറ്റും നേടിയിട്ടുണ്ട്.
2.സ്റ്റുവർട്ട് ബ്രോഡ്.
2011 ൽ പഞ്ചാബ് താരം ആയിരുന്നു ബ്രോഡ്. പക്ഷെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. എന്നിരുന്നാലും 20 ഓവർ മത്സരങ്ങളിൽ നല്ല റെക്കോര്ഡ് ആണ് ഉള്ളത്.
1.ഗ്രെയിം സ്വാൻ
ഇംഗ്ലണ്ട് ടീമിന്റെ എക്കാലത്തെയും നല്ല സ്പിന്നർ ആയിരുന്നെങ്കിലും, ഐ പി എൽ മത്സരം പോലും കളിച്ചില്ല. T20 യിൽ അദ്ദേഹത്തിന് 98 വിക്കറ്റ് ഉണ്ടെങ്കിലും 2012 ൽ കളിക്കുമെന്ന് അറിയിച്ചെങ്കിലും കളിക്കില്ല.




