Sponsered link




ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ബൗളുകൾ നേരിട്ട 3 ബാറ്റ്സ്മേന്മാർ; ഏറ്റവും കൂടുതൽ ബോളുകൾ- 31258!

ടെസ്റ്റ് ക്രിക്കറ്റ് ഒരു ബാറ്റ്സ്മാന്റെ 'റിയൽ ടെസ്റ്റ്' എന്നാണ് പറയപ്പെടുന്നത്. ഓസ്‌ട്രേലിയൻ ടൂറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ പൂജാരയാണ് നിലവിൽ ഏറ്റവും കൂടുതൽ ബോളുകൾ നേരിട്ട താരം. 11682!! പൂജാരയെ പോലെ പായ വിരിച്ചു പിച്ചിൽ നിലയുറപ്പിക്കുന്ന 3 ബാറ്റ്സ്മാർ നേരിട്ട പന്തുകടെ എണ്ണം നോക്കാം:



3.ജാക്വസ് കാലിസ്

സൗത്ത് ആഫ്രിക്കൻ ടീമിലെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ പ്രമുഖനാണ് അദ്ദേഹം. 166 മത്സരങ്ങളിൽ നിന്ന് 55.37 ശരാശരിയിൽ 13289 റൺസ് എടുത്തിട്ടുണ്ട്. നേരിട്ട പന്തുകൾ: 28903

2.സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യയുടെ ഇക്കാലത്തെയും മികച്ച ബാറ്റ്സ്മാനായ സച്ചിൻ 200 റെസ്റ്റുകളിൽ നിന്ന് 29437 പന്തുകൾ നേരിട്ട് 53.78 ശരാശരിയിൽ 15921 റൺസ് നേടി. 

1.രാഹുൽ ദ്രാവിഡ്

'വൻ മതിൽ' എന്നറിയപ്പെടുന്ന ദ്രാവിഡ് ഏതു ദുഷ്കരമായ പന്തുകൾക്കും തന്റെ ബാറ്റിന് മറുപടി ഉണ്ട്. അക്തറിനെയും, ബ്രെറ്റ് ലീയെയും പുഷ്പം പോലെ നേരിട്ട അദ്ദേഹം 164 മത്സരങ്ങളിൽ നിന്ന് 31258 പന്തുകൾ നേരിട്ട് 13288 റൺസ് എടുത്തിട്ടുണ്ട്.


ഇപ്പോഴത്തെ സാഹചര്യത്തിൽ പൂജാര ഈ റെക്കോർഡ് എളുപ്പത്തിൽ മറി കടക്കാൻ സാധിക്കുമെന്നാണ് കരുതപെടുന്നത്.