Sponsered link




ആദ്യ ഏകദിനത്തിൽ തകർക്കപ്പെട്ട 3 റെക്കോർഡുകൾ

നേപിയേറിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ 8 വിക്കറ്റിന് ഇന്ത്യ ന്യൂ സീ ലന്റിനെ തോല്പിച്ചിരുന്നു. ധവാന്റെ 75 റൺസും, ശമിയുടെയും, കുൽദീപിന്റെയും മികച്ച പ്രകടനമാണ്‌ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ഇന്ന് തകർക്കപ്പെട്ട മൂന്നു റെക്കോർഡുകൾ നോക്കാം:

1. വേഗതയേറിയ 100 വിക്കറ്റ്‌ നേട്ടം:

മുഹമ്മദ് ഷമി മാർട്ടിൻ ഗപ്റ്റിൽന്റെ വിക്കറ്റ് എടുത്തതോടെ വേഗത്തിൽ നൂറു വിക്കറ്റ് കരസ്ഥമാക്കുന്ന ഇന്ത്യൻ താരമായി. അന്പത്തിയാറാം മത്സരത്തിലാണ് ഈ നേട്ടം. ഇർഫാൻ പത്താൻ 59 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം കാരസ്ഥമാക്കിയത്. ആ റെക്കോർഡ് ആണ് പഴകഥ ആയത്.

2.വേഗത്തിൽ 5000 റൺസ് നേടുന്ന  ഇടം കൈയ്യൻ ബാറ്റ്സ്മാന്റെ കൂടെ എത്തിയ ശിഖർ ധവാൻ.

118 ഇന്നിങ്‌സുകളിൽ നിന്നാണ് ധവാൻ ഈ നേട്ടം കൈ വരിച്ചത്. കൂടെ ഉള്ളത് ബ്രയാൻ ലാറയും. ഏറ്റവും വേഗത്തിൽ 5000 റൺസ് എടുത്തത് ഹാഷിം ആംലയാണ്. 101 ഇന്നിംഗ്സുകളിൽ നിന്ന്.

3. കൂടുതൽ ഏകദിന റൺസ് എടുത്ത ബാറ്റ്സ്ന്മാരുടെ ആദ്യ 10 ൽ സ്ഥാനം പിടിച്ചു കോഹ്ലി:

ഇന്നത്തെ 45 റൺസ് കൂടി എടുത്തു 10430 റൺസ് ആക്കി കോഹ്ലി തന്റെ സമ്പാദ്യം വർധിപ്പിച്ചു. 10405 റൺസ് എടുത്ത ബ്രെയിൻ ലാറയെയാണ് പിൻ തള്ളിയത്. സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, ധോണി എന്നിവരാണ് 10000 റൺസ് കടന്ന മറ്റുള്ള ഇന്ത്യൻ താരങ്ങൾ.