Sponsered link




പാണ്ഡ്യയുടെ അഭാവം ടീം ബാലൻസിനെ ബാധിക്കുന്നു: ധവാൻ




ഒരു ഓൾ റൗണ്ടറുടെ അഭാവം ടീമിന്റെ ബാലൻസിനെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്ന് ധവാൻ അഭിപ്രായപ്പെട്ടു. മൂന്നാമത്തെ ഏകദിനത്തോട് അനുബന്ധിച്ചു നടന്ന പത്ര സമ്മേളത്തിലാണ് ധവാൻ ഇക്കാര്യം പറഞ്ഞത്.

പ്രത്യേകിച്ച്, ഖലീൽ അഹമ്മദ്, സിറാജ് എന്നിവരുടെ മോശം ഫോം കണക്കിലെടുക്കുമ്പോൾ, ഒരു അഞ്ചാം നമ്പർ ബൗളറുടെ അഭാവം വല്ലാതെ ഉണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

"ടെസ്റ്റ് ക്രിക്കറ്റ് ആയാലും ഏകദിനമായാലും, ഓൾ റൗണ്ടർസ് ചെയ്യുന്ന ജോലി വലുതാണ്. കേദാർ(ജാതവ്) നന്നായി ബൗൾ ചെയ്യുമെങ്കിലും, ഒരു സപ്പോർട്ടീവ് റോൾ കളിക്കാൻ ആർക്കും സാധിക്കുന്നില്ല"

പരമ്പര 2-1 ന് ജയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്മിത്തും വാർണറും ടീമിൽ ഇല്ലെങ്കിലും ധാരാളം ഓൾ റൗണ്ടർസ് ഉള്ളതിനാൽ ഓസീസ് ബാലൻസുള്ള ടീമാണെന്ന് അദ്ദേഹം പറഞ്ഞു.