Sponsered link




കുൽദീപിന്റെ അഞ്ച് വിക്കറ്റ് നേട്ടം; സെലെക്ടെഴ്സിന് തലവേദന

ഓസീസ് പരമ്പരയുടെ തുടക്കത്തിൽ അശ്വിനായിരുന്നു ഇന്ത്യയുടെ പ്രീമിയർ സ്പിന്നർ. ആദ്യ ടെസ്റ്റിൽ ആറു വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു.  പിന്നീടുള്ള ടെസ്റ്റുകൾ പരിക്ക് മൂലം കളിക്കാൻ സാധിച്ചില്ല. 



പിന്നാലെ, ജഡേജയും മൂന്നാം ടെസ്റ്റിലും, നാലാം ടെസ്റ്റിലും, അശ്വിന്റെ ആഭാവത്തിൽ കുൽദീപ് തന്റെ അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റത്തിൽ തന്നെ അഞ്ചു വിക്കറ്റ് നേട്ടം കൈ വരിച്ചു. 5 ന് 99.

ഇനിയുള്ള ഏകദിന മത്സരങ്ങളിൽ, ആരെ കളിപ്പിക്കും എന്നു സെലെക്ടെഴ്സിന് തലവേദനയാകുമെന്നാണ് മുൻ താരം സഞ്ജയ് മഞ്ചറേക്കറുടെ അഭിപ്രായം. അദ്ദേഹത്തിന്റെ ട്വീറ്റ്:



ഇതിനു പുറമെ, ഓസീസ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണും കുലദീപിനെ പ്രശംസിച്ചു രംഗത്തെത്തി. പ്രാക്ടീസ് സെഷനിൽ വോണും കുൽദീപും ഒരുമിച്ചുള്ള വീഡിയോ വൈറൽ ആയിരുന്നു.