INDvsAUS
ചരിത്ര വിജയത്തിലേക്ക് ഇന്ത്യ; പരമ്പരയിലെ ഇന്ത്യൻ നേട്ടങ്ങൾ.
നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന്, മഴ മൂലം കളി തുടങ്ങാൻ വൈകിയിരിക്കുകയാണ്. മത്സരത്തിന്റെ വിധി ഏതാണ്ട് ഉറപ്പായ സ്ഥിതിക്ക് 2-1 ന്റെ പരമ്പര വിജയയുമായി ഇന്ത്യ. ഓസ്‌ട്രേലിയയിലെ ആദ്യ പരമ്പര വിജയം കോഹ്‌ലിക്ക് സ്വന്തം. 1948 ൽ ആണ് ആദ്യ പരമ്പര നടന്നത്. ലാല അമർനാഥ് ആയിരുന്നു അന്നത്തെ ഇന്ത്യൻ നായകൻ. ഓസ്‌ട്രേലിയൻ നായകൻ ആവട്ടെ സാക്ഷാൽ ബ്രാഡ്മാനും.
സ്വന്തം ഗ്രൗണ്ടിൽ 1988 ന് ശേഷം ആദ്യമായി ഫോളോ ഓണ് ചെയ്യാനുള്ള ഭാഗ്യം ഓസീസിന് ഉണ്ടായി.
ഇന്ത്യൻ ടീമിന്റെ ചില നേട്ടങ്ങൾ നോക്കാം:
പൂജാര: 3 സെഞ്ചുറി അടക്കം 74.42 ശരാശരിയിൽ 521 റൺസ്. 193 ഉയർന്ന സ്കോർ.
ഋഷഭ് പന്ത്: 350 റൺസ്
കോഹ്ലി: 282 റൺസ്
ബുംമ്ര: 21 വിക്കറ്റ്
ഷമി: 16 വിക്കറ്റ്
ഇശാന്ത് : 11 വിക്കറ്റ്
ആദ്യ ടെസ്റ്റ് 31 റൺസിനും, മൂന്നാം ടെസ്റ്റ് 137 റൺസിനും ഇന്ത്യ ജയിച്ചപ്പോൾ, ഓസീസ് രണ്ടാം ടെസ്റ്റ് 146 റൺസിന് സ്വന്തമാക്കി.
