Sponsered link




ഓസ്ട്രേലിയൻ പരമ്പരയിൽ പുതിയ റെക്കോർഡ് തകർക്കാനൊരുങ്ങി എം.എസ്.


ഓരോ സീരീസിലും പുതിയ റെക്കോർഡ് മറി കടക്കുന്ന തിരക്കിലാണ് ധോണി. ഈയിടെ ഇന്ത്യക്ക് വേണ്ടി കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടം കൈവരിച്ച ധോണി, ഏറ്റവും വേഗമറിയ സ്റ്റമ്പിങ്ങും നടത്തി ആരാധകരെ ഞെട്ടിച്ചിരുന്നു.

എല്ലാ ഫോർമാറ്റിലും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിക്കറ്റ് കീപ്പർ എന്ന ബഹുമതി ഇപ്പോൾ കൈ വശം വെച്ചിരിക്കുന്നത് സൗത്ത് ആഫ്രിക്കൻ മുൻ വിക്കറ്റ് കീപ്പർ മാർക്ക് ബൗച്ചറാണ്.(596 മത്സരങ്ങൾ) ഇൗ റെക്കോർഡ് മറി കടക്കാൻ ധോണിക്ക് വേണ്ടത് വെറും മൂന്ന് മത്സരങ്ങൾ മാത്രമാണ്.

ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ, ധോണിയെ ഉൾപ്പെടുത്തുമോ, അതോ വിശ്രമം അനുവദിക്കുമോ എന്നാണ് ആരാധകർ നോക്കുന്നത്. ഓസ്ട്രേലിയയുമായി രണ്ട് ട്വൻ്റി-ട്വൻ്റിയും, അഞ്ച് ഏകദിന മത്സരങ്ങളുമാണുള്ളത്.