ICC T20 World Cup | ദക്ഷിണാഫ്രിക്ക ലോകകപ്പിലെ പേരുദോഷം മായ്ച്ചുകളയുമോ?
ഐസിസി ടി20 ലോകകപ്പിന് കളിത്തട്ടുണരാൻ ഇനി മണിക്കൂറുകൾ മാത്രം. ലോകകപ്പിൽ നന്നായി കളിച്ചിട്ടും നിർണായക മത്സരങ്ങളിൽ പടിക്കൽ കലമുടയ്ക്കുന്ന പാരമ്പര്യമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ആ പേരുദോഷം മായ്ച്ചുകളയുക എന്ന ലക്ഷ്യത്തോടെയാണ് പരിചയസമ്പത്തിനും യുവത്വത്തിനും പ്രാധാന്യം നൽകിയുള്ള ദക്ഷിണാഫ്രിക്കൻ ടീം ഇത്തവണ ടി20 ലോകകപ്പിന് എത്തുന്നത്.
ദക്ഷിണാഫ്രിക്കയുടെ ടി20 ലോകകപ്പ് ടീം
ടെംബ ബാവുമ (ക്യാപ്റ്റൻ) ക്വിന്റൺ ഡി കോക്ക്, ബിജോൺ ഫോർട്ടുയിൻ, റീസ ഹെൻഡ്രിക്സ്, ഹെൻറിക് ക്ലാസൻ, കേശവ് മഹാരാജ്, ഐഡൻ മർകരം, ഡേവിഡ് മില്ലർ, വിയാൻ മുൾഡർ, ലുങ്കി എൻഗിഡി, അൻറിച്ച് നോർട്ജെ, ദ്വെയ്ൻ പ്രിട്ടോറിയസ്, കഗിസോ റബാഡ, തബ്രൈസ് വാനി.
