Sponsered link




കളിക്കിടെ തേനീച്ച ആക്രമണം; തിരുവനന്തപുരത്ത് ഇന്ത്യ എ, ഇംഗ്ലണ്ട് ലയൺ മത്സരം നിർത്തി വെച്ചു. 3 പേർക്ക് പരിക്ക്.

തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന  ഇന്ത്യ എയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന നാലാമത്തെ ഏകദിന മത്സരം കുറച്ചു സമയം നിർത്തി വെക്കേണ്ടി വന്നു. ഈ മത്സരങ്ങൾ അനൗദ്യോഗികമാണ്. ഇന്ത്യ എ ആദ്യ മൂന്ന് മത്സരങ്ങൾ ജയിച്ചു പരമ്പര നേടിയിരുന്നു.

എല്ലാം കളിയുടെയും പോലെ ഈ മത്സരത്തിലും ഇംഗ്ലണ്ട് ടോപ്പ് ഓർഡർ തകർന്നിരുന്നു. ശർദുൽ താകുറിന്റെ നാലു വിക്കറ്റ് പ്രകടനത്തോടെ ഇംഗ്ലണ്ടിനെ 221 റൺസിന് ഒതുക്കി. 

പക്ഷെ, മത്സരം പതിനഞ്ചു മിനുറ്റ് നിർത്തി വെക്കേണ്ടി വന്നു. കാണികൾക്കിടയിലേക്ക് തേനീച്ചക്കൂട്ടം കയറിയതാണ് കാരണം. മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളിക്കാർക്ക് ആർക്കും പരിക്കില്ല.