ICC ranking
ഐ സി സി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ മത്സരങ്ങൾ. 2019-2021
2019 ന്റെ തുടക്കത്തിൽ തന്നെ ഓസ്‌ട്രേലിയയിൽ പോയി 2-1 ന് സ്വന്തമാക്കിയ ഇന്ത്യക്ക്, ഇനി ഈ അടുത്ത കാലതൊന്നും ടെസ്റ്റ് മത്സരങ്ങൾ ഇല്ല. ഏകദിന ലോകകപ്പ് തന്നെ കാരണം. ഇനി ഏകദിന മത്സരങ്ങൾ മാത്രമേ ഉള്ളൂ.
ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര വെസ്റ്റ് ഇൻഡീസുമായാണ്. അതും ലോക ടെസ്റ്റ് ചാമ്പ്യൻസ്ഷിപ്പിന്റെ കീഴിലും. അതും ലോക കപ്പ് കഴിഞ്ഞ ഉടനെ തന്നെ.
ഒൻപതു ടീമുകൾ മാറ്റുരക്കുന്ന ചാമ്പ്യൻസ്ഷിപ്പിൽ ഒരു ടീം ചുരുങ്ങിയത് ആറു ടീമുമായി പരമ്പര കളിക്കും. പരമ്പരയിൽ ചുരുങ്ങിയത് രണ്ടും, കൂടിയാൽ അഞ്ചു മത്സരങ്ങളും ഉണ്ടാകും.
ഒരു ടീം 6 പരമ്പര കളിക്കും. മൂന്നെണ്ണം സ്വന്തം ഗ്രൗണ്ടിലും മൂന്നെണ്ണം പുറത്തും. മത്സരങ്ങളുടെ എണ്ണം ഓരോ ടീമിനും വ്യത്യാസം വരാം. പക്ഷെ പരമ്പരയുടെ എണ്ണം ഒന്നായിരിക്കും. ആറെണ്ണം.
ഇന്ത്യയും പാകിസ്‌താനും തമ്മിൽ മത്സരമില്ല. ഫൈനലിൽ എത്തിയാൽ കളിക്കും.
ഇന്ത്യയുടെ മത്സരങ്ങൾ:
2019:
July-August: 2 Tests vs West Indies (India tour of West Indies)
October-November: 3 Tests vs South Africa (India tour of South Africa)
November-December: 2 Test vs Bangladesh (Bangladesh tour of India)
2020:
February: 2 Tests vs New Zealand (New Zealand tour of India)
December: 3 Test vs Australia (India tour of Australia)
2021:
January: 1 Test vs Australia (India tour of Australia)
January-February: 5 Tests vs England (England tour of India)
Jun 10-14: Final

