Sponsered link




തിസാര പെരേര ധോണിയെ മറി കടന്നു; തകർത്തത് 22 വർഷം പഴക്കമുള്ള റെക്കോർഡ്.

ന്യൂസീലാന്റിനെതിരായ രണ്ടാം ഏകദിനത്തിൽ 140 റൺസ് എടുത്തതോടെ തിസാര പെരേര, 22 വർഷത്തെ റെക്കോർഡ് ആണ് പഴങ്കഥ ആക്കിയത്.



ആദ്യം ബാറ്റ് ചെയ്ത ന്യൂസീലാന്റ് 319 റൺസ് എടുത്തു. മൂന്നാം വിക്കറ്റിൽ മുൻറോയും, ടയ്ലറും ചേർന്നു 112 റൺസ് കൂട്ടി ചേർത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 27 ഓവരിനുള്ളിൽ ഏഴ് വിക്കറ്റുകൾ വീണു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ഏഴാമനായി ഇറങ്ങിയ പെരേര 74 പന്തിൽ 140 റൺസ് അടിച്ചു കൂട്ടി. ഇതിൽ 13 സിക്സറുകൾ ഉൾപ്പെടും. 

1996 ൽ പാകിസ്താന് എതിരെ ജയസൂര്യ അടിച്ച  11 സിക്സറുകളാണ് ഒരു ശ്രീലങ്കൻ താരത്തിന്റെ മുമ്പേ ഉള്ള റെക്കോർഡ്. കൂടാതെ ഏഴാമനായി ഇറങ്ങി 2007 ൽ ചെന്നൈയിൽ ആഫ്രിക്ക ഇലവനെതിരെ ധോണി നേടിയ 139 റൺസ് ആണ് പെരേര മറി കടന്നത്.

പക്ഷെ ശ്രീലങ്ക 21 റൺസിന് തോറ്റു. പെരേര കളിയിലെ താരമാവുകയും ശ്രീലങ്ക 2-0 ന് പരമ്പര തോൽക്കുകയും ചെയ്തു.