Record
ധവാൻ-രോഹിത് സഖ്യം, സച്ചിൻ-സെവാഗ് സഖ്യത്തെ മറികടന്നു.
എക്കാലത്തെയും മികച്ച ഓപ്പണിങ് കൂട്ടുകെട്ടായിരുന്ന സച്ചിൻ-സെവാഗ് സഖ്യത്തെ പുതു തലമുറ മറികടന്നു. 2013 മുതൽ ഒത്തുചേർന്ന ധവാൻ-രോഹിത് സഖ്യം 2015 ലോക കപ്പിലും ഓപ്പണിങ് ജോടി ആയിരുന്നു. ഇന്ന് നടന്ന ന്യൂസീലന്റിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ 25.2 ഓവറിൽ 154 റൺസ് എടുത്തിരുന്നു.
സച്ചിൻ-സെവാഗ് സഖ്യം 13 തവണ നൂറിന് മുകളിൽ റൺസ് നേടിയിരുന്നു. അത് 114 ഇന്നിങ്സുകളിൽ നിന്നാണെങ്കിൽ രോഹിത്തും ധവാനും 95 ഇന്നിംഗ്സുകൾ കൊണ്ട് അവരെ മറി കടന്നു.
സൗരവ് ഗാംഗുലിയും സച്ചിനും ചേർന്ന് 26 തവണ നൂറിന് മുകളിൽ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. ഇതാണ് ഇപ്പോൾ ഈ ലിസ്റ്റിൽ മുകളിൽ ഉള്ളത്. ഇത് ധവാൻ-രോഹിത് സഖ്യം പിൻതള്ളുമോ എന്ന് കണ്ടറിയണം.

