Sponsered link




2018 ൽ ട്വന്റി-ട്വന്റിയിൽ സെഞ്ചുറി നേടിയ 6 പേർ. (ഇന്റർനാഷണൽ)

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്  ട്വന്റി-ട്വന്റിയിൽ ഉയർന്ന വന്ന ഒരു വർഷമായിരുന്നു 2018. സിംബാബ്‌വെയെയും, ബംഗ്ലാദേശിനെയും അവർ തോൽപ്പിച്ചു. ഇന്ത്യയും പാകിസ്ഥാനുമാണ് പോയ വർഷം ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയത്.

ഒരു ബോൾ പോലും മിസ്സ് ആക്കാതെ കളിക്കുന്നയാൾക്കെ ഈ ഫോർമാറ്റിൽ സെഞ്ചുറി നേടാനാകൂ. പോയ വർഷം അങ്ങനെ തിളങ്ങിയ അഞ്ചു പേരുടെ ഇന്നിംഗ്‌സുകൾ താഴെ: (ബ്രാക്കറ്റിൽ എതിർ ടീം)



#6. കെഎൽ രാഹുൽ 101* (ഇംഗ്ലണ്ട്)



2016 ലാണ് രാഹുൽ അരങ്ങേറ്റം കുറിച്ചത് അതും വെസ്റ്റ് ഇൻഡീസിനെതിരെ.
ഇന്ത്യക്ക് വേണ്ടി 25 മത്സരങ്ങളിൽ നിന്നും 43.44 ശരാശരിയിൽ 782 റൺസ് എടുത്തു. 2 സെഞ്ചുറിയും 4 അർദ്ധ സെഞ്ചുറിയും ഉൾപ്പെടും. ആദ്യ സെഞ്ചുറി നേടിയത് വെസ്റ്റ് ഇൻഡീസിനെതിരെ.

രണ്ടാമത്തെ സെഞ്ചുറി പോയ വർഷം മാൻഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു. 54 പന്തുകളിൽ നിന്നും 101 റൺസ് എടുത്തു പുറത്താവാതെ നിന്നു. 10 ഫോറും 5 സിക്സറുകളും ഉൾപ്പെടും. ഇന്ത്യ 8 വിക്കറ്റിന് ജയിക്കുകയും ചെയ്തു.

#5.ഗ്ലെൻ മാക്സവെൽ 103* (ഇംഗ്ലണ്ട്)



അരങ്ങേറ്റം കുറിച്ചത് 2012 പാകിസ്താനെതിരെ. 57 മത്സരങ്ങളിൽ നിന്ന്, 31.28 ശരാശരിയിൽ 1345 റൺസം, 26 വിക്കറ്റും എടുത്തിട്ടുണ്ട്. 5 അർദ്ധ സെഞ്ചുറിയും 2 സെഞ്ചുറികളും ഉണ്ട്. 

രണ്ടാം സെഞ്ചുറി 58 പന്തിൽ നിന്ന് 10 ഫോറും 4 സിക്സറുകളും ഉൾപ്പടെ 103 റൺസ്.

#4. കോളിൻ മുൻറോ 104 (വെസ്റ്റ് ഇൻഡീസ്)



2012 ൽ അരങ്ങേറ്റം കുറിച്ച മുൻറോ 48 മത്സരങ്ങളിൽ നിന്നും 33.61 ശരാശരിയിൽ 1277 റൺസ് എടുത്തിട്ടുണ്ട്. പോയ വർഷം 53 പന്തിൽ നിന്നും 10 സിക്സും 3 ഫോറും ഉൾപ്പടെ 104 റൺസ് എടുത്തു.

#3. ഗപ്റ്റിൽ 105 (ഓസ്‌ട്രേലിയ)



2018 ൽ അദ്ദേഹം 10 ഇന്റർനാഷണൽ മത്സരങ്ങളിൽ നിന്നും 410 റൺസ് എടുത്തു. 2009 ലാണ് അരങ്ങേറ്റം കുറിച്ചത്. ഓസ്‌ട്രേലിയക്കെതിരെ 105 റൺസ് എടുത്തത് 54 പന്തുകളിൽ നിന്നാണ്. 6 ഫോറും 9 സിക്സറുകളും അടങ്ങിയതാണ് ഇന്നിംഗ്സ്.

#2. ആരോണ് ഫിഞ്ച് 172 (സിംബാബ്‌വെ)



ഇന്റർനാഷണൽ ട്വന്റി-ട്വന്റിയിൽ രണ്ടാമത്തെ ഉയർന്ന സ്കോർ ആണ് ഫിഞ്ച് നേടിയത്. ഗെയ്ൽ നേടിയ 175 ആണ് ഉയർന്ന സ്കോർ. 2018 ൽ ഫിഞ്ച് 17 മത്സരങ്ങളിൽ നിന്ന് 40.85 ശരാശരിയിൽ 531 റൺസ് എടുത്തിട്ടുണ്ട്.

76 പന്തുകളിൽ നിന്നാണ് 16 ഫോറുകളും 10 സിക്സറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. 




#1 രോഹിത് ശർമ്മ  100, 111(ഇംഗ്ലണ്ടിനും വെസ്റ്റ് ഇൻഡീസിനും എതിരെ)



90 മത്സരങ്ങളിൽ നിന്നും 2237 റൺസ് എടുത്തിട്ടുണ്ട്, 32.90 ശരാശരിയിൽ.2007 ലായിരുന്നു അരങ്ങേറ്റം. ജൂലൈ 8 ന് ഇംഗ്ലണ്ടിനെതിരെയും, നവംബർ 6 ന് വെസ്റ്റ് ഇൻഡീസിനെതിരെയുമാണ് സെഞ്ചുറികൾ.

4 സെഞ്ചുറികൾ അടിച്ചു ഏറ്റവും കൂടുതൽ സെഞ്ചുറികൾ ഹിറ്റ്മാന്റെ പേരിലാണ്.