Sponsered link




റോസ് ടെയ്ലർ കോഹ്‌ലിയുടെയും, സച്ചിന്റെയും റെക്കോർഡ് മറി കടന്നു.



ശ്രീലങ്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ പുറത്താകാതെ നിന്ന ഹെൻദ്രി നിക്കോളാ(124*)സിന്റെയും റോസ് ടൈലരുടെയും(137) മികവിൽ 115 റൺസിന് ന്യൂസീലന്റ് വിജയിച്ചു. 3-0 ന് പരമ്പര നേടുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്റ് 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 364 റൺസെടുത്തു. മറുപടിയായി 249 എടുക്കാനെ സാധിച്ചുള്ളൂ.

ഇരുപതാം സെഞ്ചുറി പൂർ 
ത്തിയിക്കിയ ടൈലർ, 2017 ന് ശേഷം 75 റൺസ് ശരാശരിയിലാണ് സച്ചിനേയും കോഹ്ലിയെയും മറി കടന്നത്.  തുടർച്ചയായി ആറു തവണയാണ് അൻപതു റൺസിന് മുകളിൽ സ്കോർ ചെയ്യുന്നത്. അവസാന 10 ഇന്നിങ്സുകൾ ഇപ്രകാരമാണ്.
1,59,113,10,181,80,86*,54,90,137

ഇതോടെ ന്യൂസീലന്റ് ക്യാപ്റ്റൻ കെയ്ൻ വില്യംസന് ഒപ്പമെത്തി. 2015 ലാണ് അദ്ദേഹം തുടർച്ചയായി ആറു തവണ 50+ സ്കോർ ചെയ്യുന്നത്.

സച്ചിനും, കോഹ്‌ലിയും 5 തവണ മാത്രമേ ഈ നേട്ടം കൈ വരിച്ചൊള്ളൂ. സച്ചിൻ 1994 ലും, കോഹ്ലി 2012 ലും.