Cricket
ഇന്റർനാഷണൽ മാച്ചിലെ ചില കൗതുകങ്ങൾ...!!
1.ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ സ്പിൻ മാന്ത്രികൻ ഷെയിൻ വോണിനേക്കാൾ വിക്കറ്റ് സനത് ജയസൂര്യയ്ക്കുണ്ട്.
2.ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറെക്കാൾ ഉയർന്ന വ്യക്തിഗത സ്‌കോർ വസീം അക്രത്തിനുണ്ട്.
3.മഹേന്ദ്രസിംഗ് ധോണിയ്ക്കില്ലാത്ത ഓവർസീസ് സെഞ്ചുറി അജിത് അഗാർക്കറിനും അനിൽ കുംബ്ലെയ്ക്കുമുണ്ട്.
4.മുഹമ്മദ് അസറുദ്ധീനില്ലാത്ത ടെസ്റ്റിലെ ഡബിൾ സെഞ്ചുറി ജേസൺ ഗില്ലസ്പിയ്ക്കുണ്ട്.
5.ഇന്ത്യയ്ക്കായി ഏറ്റവും വേഗതയേറിയ ഏകദിന ഫിഫ്റ്റി നേടിയത് അജിത് അഗാർക്കറാണ്.
6.ഇന്ത്യയുടെ 44 വർഷത്തെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പെർഫോമൻസ് സ്റ്റുവർട്ട് ബിന്നിയുടെ പേരിലാണ്.
7.ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആറോ അതിൽ താഴെയോ റൺസ് രണ്ടു തവണ അവസാന ഓവറിൽ ഡിഫെൻഡ് ചെയ്തു ജയിപ്പിച്ച ലോകക്രിക്കറ്റിലെ ഒരേയൊരു ബൗളർ സച്ചിൻ ടെണ്ടുൽക്കറാണ്...
8.പാകിസ്താനെതിരെ ഏകദിന ക്രിക്കറ്റിൽ ഒരിന്ത്യാക്കാരന്റെ ഏറ്റവും മികച്ച ബൗളിംഗ് പെർഫോമൻസ് സൗരവ് ഗാങ്ഗുലിയുടെ പേരിലാണ്...
9.ബംഗ്ളാദേശിനെതിരെ ഏകദിന പരമ്പര തോറ്റിട്ടുള്ള ഏക ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയാണ്..
10.ക്രിക്കറ്റിലെ ദൈവത്തിന് ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ സെഞ്ചുറിയില്ല
Courtesy: Aveen Sathyanath
