Sponsered link




IPL 2019: ഇത്തവണ ബാംഗ്ലൂർ കപ്പെടുക്കും; ഈ അഞ്ചു കാര്യങ്ങൾ മറികടന്നാൽ.

പതിനൊന്നു തവണയും വെറും കയ്യോടെ മടങ്ങേണ്ടി വന്ന കോഹ്‌ലിക്ക് ഇത്തവണയും ബാലി കേറാ മലയാണ്. കടലാസിൽ വലിയ പേരുകൾ ഉണ്ടെങ്കിലും കളി കളത്തിൽ അത് കാണിക്കാൻ പറ്റാത്ത ടീമാണ് ബാംഗ്ലൂർ.

ഇത്തവണ ബാംഗ്ലൂർ മറികടക്കേണ്ട ആ അഞ്ചു കാര്യങ്ങൾ ഇവയാണ്:



1. ഓപ്പണിങ് ആരെല്ലാം?

കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന ഡി കോക്കിനെയും മക്കല്ലത്തെയും പറഞ്ഞയച്ചു. ഇനി, കോഹ്‌ലിയും, കൂട്ടിനു പാർഥിവ് പട്ടേലും. ഓപ്പണിങ് കൂട്ടുകെട്ട് ഏത് കോമ്പിനാഷൻ വന്നാൽ നന്നാവും എന്ന് കണ്ടു പിടിക്കണം.

2. കോഹ്ലി എന്ന ബാംഗ്ലൂർ നായകൻ.

ഇന്ത്യൻ ടീമിനെ നന്നായി നയിക്കുന്നുണ്ടെങ്കിലും, ബാംഗ്ലൂർ എന്ന് പറയുമ്പോ വൻ പരാജയം ആണ്. 2018 ലെ തീരുമാനങ്ങൾ വളരെ മോശപ്പെട്ടതായിരുന്നു. പ്രത്യേകിച്ച് ബൗളിംഗ്. കാര്യപ്പെട്ട എല്ലാ ബൗളർസിന്റെയും നലോവർ വേഗം തീർക്കുകയും, അവസാന ഓവറുകളിൽ മറ്റുള്ളവർ പരാജയപെടുകയും ചെയ്യുന്നു.

3.ഡുബിന്റെയും, ഹേറ്റ്മെയറിന്റെയും സമ്മർദം.

ഐ പി ൽ പുതിയ താരോദയങ്ങൾ ആയ വെസ്റ്റ് ഇൻഡീസ് താരം ഹേറ്റ്മേയറും, ഇന്ത്യൻ ക്യാപ്പ്‌ഡ് അല്ലാത്ത താരം ശിവം ഡൂബും ആയിരുന്നു ഇത്തവണ ലേലത്തിലെ പ്രധാന ബാംഗ്ലൂർ നേട്ടങ്ങൾ. അതും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇവർ ആദ്യമായി ഐ പി ൽ കളിക്കുന്നവരുമാണ്. സമ്മർദ്ദം അതിജീവിക്കുക ദുഷ്കരമാണ്.

4.സൂപ്പർ താരങ്ങളുടെ സ്ഥിരതായില്ലായ്മ.

ബാംഗ്ലൂർ ഒരു ടീമെന്ന നിലയിൽ തിളങ്ങാറില്ല.ഒന്നോ രണ്ടോ പേരെ ആശ്രയിച്ചാണ് അവരുടെ നിലനിൽപ്പ്. ഹോം ഗ്രൗണ്ടിൽ ജയിക്കുകയും, ഒരാൾ ഫോം ഔട്ട് ആയാൽ മറ്റൊരാൾക്ക് തിളങ്ങാൻ പറ്റാത്ത അവസരവും ഉണ്ടാവുന്നു.

5.ബൗളിംഗ് നിര

ചഹലിനെ മാറ്റി നിർത്തിയാൽ വേറെ ആരുമില്ല ബൗളിംഗ് നിരയിൽ. ഉമേഷ് ആവട്ടെ ഒരു മാച്ച് വിന്നർ അല്ല താനും.