ശ്രേയാസ് അയ്യരെ പുറത്താക്കിയ ധോണിയുടെ പറക്കും ക്യാച്ച്; വീണ്ടും ഫിറ്റ്നെസ് തെളിയിച്ച് ചെന്നൈ നായകൻ

Sponsered link




ശ്രേയാസ് അയ്യരെ പുറത്താക്കിയ ധോണിയുടെ പറക്കും ക്യാച്ച്; വീണ്ടും ഫിറ്റ്നെസ് തെളിയിച്ച് ചെന്നൈ നായകൻ




ചെന്നൈയുടെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്‍ എറിഞ്ഞ ബോള്‍ ബൗണ്ടറി കടത്താൻ ശ്രമിച്ച ശ്രേയാസിനെ പറന്നു പിടിക്കുകയായിരുന്നു ധോണി.

നാൽപ്പത്തിനോടടുക്കുന്ന ഈ പ്രായത്തിലും താൻ ക്രിക്കറ്റിന് എന്തുകൊണ്ടും അനുയോജ്യനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണി. ഏറെ നാളുകൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎൽ 13ാം സീസണിൽ കളിക്കുമ്പോൾ വിരമിക്കലിനായി മുറവിളി കൂട്ടിയവർക്ക് ബാറ്റുകൊണ്ടു മാത്രമല്ല ഫീൽഡിംഗിലെ പ്രകടനം കൊണ്ടും ധോണി മറുപടി നൽകിയിരിക്കുകയാണ്


അതിനുള്ള വ്യക്തമായ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ ശ്രേയാസ് അയ്യരെ പുറത്താക്കിയ ധോണിയുടെ ഫുൽ ഡൈവ് ക്യാച്ച്. ചെന്നൈയുടെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്‍ എറിഞ്ഞ ബോള്‍ ബൗണ്ടറി കടത്താൻ ശ്രമിച്ച ശ്രേയാസിനെ പറന്നു പിടിക്കുകയായിരുന്നു ധോണി. വലത്തേക്ക് ഫുൽ ഡൈവ് ചെയ്താണ് ധോണി ശ്രേയാസിന്റെ പന്ത് കൈക്കുള്ളിൽ സുരക്ഷിതമാക്കിയത്. മത്സരത്തിനു പിന്നാലെ ധോണിയുടെ പറക്കും ക്യാച്ച് വൈറലാവുകയും ചെയ്തു.